ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയില്‍ ചരക്ക് കൈമാറ്റ ചെലവ് ജിഡിപിയുടെ 7.97 ശതമാനം, ഏറ്റവും മികച്ച മാര്‍ഗ്ഗം റെയില്‍

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 7.97 ശതമാനമായി. ഇത് 24,01,000 കോടി രൂപയോളം വരും. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേര്‍ണല്‍ ട്രേഡിന് വേണ്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയ്ഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

റെയില്‍ ഗതാഗതമാണ് ചരക്ക് കൈമാറ്റത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. റെയില്‍ വഴി ഒരു ടണ്‍ ചരക്ക് ഗതാഗതത്തിന്  കിലോമീറ്ററിന്  ശരാശരി 1.96 രൂപയാകുമ്പോള്‍ റോഡ് മാര്‍ഗ്ഗം ഇത് 11.03 രൂപയും ആകാശമാര്‍ഗ്ഗം 72 രൂപയുമാണ്. സേവനേതര മേഖലകളായ കൃഷി, മൈനിംഗ്,ഉത്പാദനം എന്നിവയുടെ ലോജിസ്റ്റിക്‌സ് ചെലവുകള്‍ മൊത്തം ഉത്പാദനത്തിന്റെ 9.9 ശതമാനമായി.

പിഎം ഗതി ശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാന്‍, സാഗരമാല പോര്‍ട്ട് ഡെവലപ്പ്‌മെന്റ്, ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്‌സ്, യൂണിഫൈഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം (യുലിപ്) എന്നീ പദ്ധതികളാണ് ചെലവ് വര്‍ദ്ധിപ്പിക്കാതെ നോക്കുന്നതെന്ന് റിപ്പോര്‍ട്ട്് പറഞ്ഞു. അതേസമയം റെയില്‍വേ അടിസ്ഥാന സൗകര്യവികസനം, ചരക്ക് കോറിഡോര്‍, ജിപിഎസ് ട്രാക്കിംഗ്, ചരക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ ഓട്ടോമേഷന്‍ എന്നിവ മേഖലയെ സംബന്ധിച്ച് അനിവാര്യമാണ്.

ഈ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് സര്‍ക്കാര്‍ എട്ട് നഗരങ്ങളില്‍ സംയോജിത ലോജിസ്റ്റ്ക്‌സ് പദ്ധതികള്‍ ആരംഭിച്ചു. ഇടപാട് ചെലവ് കുറയ്ക്കുക, വിതരണ ശൃംഖല മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

X
Top