ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഡിസംബര്‍ മാസ ചില്ലറ പണപ്പെരുപ്പം 5.90 ശതമാനത്തില്‍ തുടരുമെന്ന് റോയിട്ടേഴ്‌സ് പോള്‍

ബെംഗളൂരു: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഡിസംബറില്‍ 5.90 ശതമാനമാകുമെന്ന് റോയിട്ടേഴ്‌സ് പോള്‍. നവംബറിലെ 5.88 ശതമാനത്തില്‍ നിന്നും നേരിയ ഉയര്‍ച്ചയാണിത്. അതേസമയം തുടര്‍ച്ചയായ രണ്ടാം മാസവും ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയില്‍ ഒതുങ്ങും.

“സ്ഥിരീകരിക്കപ്പെട്ടാല്‍, പണപ്പെരുപ്പം രണ്ടാം മാസവും 2-6% കംഫര്‍ട്ട് പരിധിക്കുള്ളിലായിരിക്കും, എന്നാല്‍ മൂന്ന് വര്‍ഷത്തിലേറെയായി ഇത് ഇടത്തരം ലക്ഷ്യമായ 4% ത്തിന് മുകളിലാണ്,” റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

കോര്‍ പണപ്പെരുപ്പ വര്‍ധനവിനെ ഭക്ഷ്യവില കുറവ് നികത്തുന്നു. ഇതാണ് ചില്ലറ പണപ്പെരുപ്പത്തെ നിയന്ത്രണവിധേയമാക്കുന്നത്. മൊത്ത സൂചിക പണപ്പെരുപ്പം ഡിസംബറില്‍ 5.60 ശതമാനമായി കുറയുമെന്നും പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചു.

ജനുവരി 4-9 തീയതികളില്‍ 45 സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാണ് റോയിട്ടേഴ്‌സ് സര്‍വേ നടത്തിയത്. പണപ്പെരുപ്പം ടോളറന്‍സ് പരിധിയിലൊതുങ്ങിയെങ്കിലും ഹോക്കിഷ് നയങ്ങള്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈയിടെ പറഞ്ഞിരുന്നു. ബോഫ സെക്യൂരിറ്റീസിലെ ആസ്ത ഗുഡവാനി ഇക്കാര്യം ശരിവയ്ക്കുന്നു.

ടോളറന്‍സ് ബാന്‍ഡിലെത്തിയെങ്കിലും മൊത്ത സൂചിക പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തില്‍ നിന്നും വളരെ അകലെയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധനവിന് ആര്‍ബിഐ മുതിര്‍ന്നേക്കാം, അവര്‍ പറഞ്ഞു.

X
Top