കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായി ഉയര്‍ന്നു, യുഎസ്,ചൈന,യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളത് കുറഞ്ഞു

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കി ഇന്ത്യ. ഏപ്രില്‍-ജൂലൈ കാലളവില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 20.45 ബില്യണ്‍ ഡോളറിന്റേതാണെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇതോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇറക്കുമതി സ്രോതസ്സാകാന്‍ റഷ്യയ്ക്കായി.

2022 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 10.42 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അതായത് റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് മൊത്തം ഇറക്കുമതി ബാസ്‌ക്കറ്റില്‍ 1 ശതമാനം മാത്രമായിരുന്നു റഷ്യയുടെ പങ്ക്.എന്നാല്‍ പിന്നീട് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 40 ശതമാനമായി ഉയരുകയും അത് മൊത്തം ഇറക്കുമതിയില്‍ പ്രതിഫലിക്കുകയും ചെയ്തു.

ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമാണ് ഇന്ത്യ.ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാന്‍ തയ്യാറായി. ഡിസ്‌ക്കൗണ്ട് നിരക്കില്‍ ക്രൂഡ്ഓയില്‍ ലഭ്യമായതാണ് ഇന്ത്യന്‍ റിഫൈനറികളെ ആകര്‍ഷിച്ചത്.

വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചൈനയില്‍ നിന്നുള്ള ഇറക്കുമതി, ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 32.7 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.അതുപോലെ, യുഎസില്‍ നിന്നുള്ള ഇറക്കുമതി 17.16 ബില്യണ്‍ ഡോളറില്‍ നിന്ന് 14.23 ബില്യണ്‍ ഡോളറായപ്പോള്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയും ചുരുങ്ങി. 2023 ഏപ്രില്‍-ജൂലൈ കാലയളവില്‍ 13.39 ബില്യണ്‍ ഡോളറാണ് യുഎഇയില്‍ നിന്നുള്ള ഇറക്കുമതി.

കയറ്റുമതി രംഗത്ത്, മികച്ച 10 ലക്ഷ്യസ്ഥാനങ്ങളില്‍ ഏഴെണ്ണത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ കാലയളവില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. യുഎസ്, യുഎഇ, ചൈന, സിംഗപ്പൂര്‍, ജര്‍മ്മനി, ബംഗ്ലാദേശ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് കുറഞ്ഞത്. അതേസമയം യുകെ, നെതര്‍ലാന്‍ഡ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കൂടി.

ഇന്ത്യയുടെ കയറ്റുമതി തുടര്‍ച്ചയായ ആറാം മാസവും ഇടിവ് നേരിട്ടുണ്ട്. നടപ്പ് വര്‍ഷം ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 32.25 ബില്യണ്‍ ഡോളറാണ്. ആഗോള മാന്ദ്യവും പെട്രോളിയം,രത്‌നങ്ങള്‍,ആഭരണങ്ങള്‍ എന്നീ മേഖലകളുടെ മങ്ങിയ പ്രകടനവുമാണ് കാരണം.

ഇറക്കുമതിയും സമാനമായി ഇടിവ് നേരിട്ടു. 63.77 ബില്യണ്‍ ഡോളറാണ് ജൂലൈയിലെ ഇറക്കുമതി. ഇത് തുടര്‍ച്ചയായ എട്ടാംമാസമാണ് ഇറക്കുമതിയില്‍ ഇടിവുണ്ടാകുന്നത്.

അതേസമയം വ്യാപാരകമ്മി ജൂലൈയില്‍ 20.67 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ 25.43 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരകമ്മി.

X
Top