ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ സാമ്പത്തിക ആസ്തികള്‍ അടുത്ത ദശകത്തില്‍ 9.5 ട്രില്യണ്‍ ഡോളറിന്റെ ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കും -ഗോള്‍ഡ്മാന്‍ സാക്‌സ്

മുംബൈ:ഇന്ത്യന്‍ സാമ്പത്തിക ആസ്തികള്‍ അടുത്ത പത്ത് വര്‍ഷത്തില്‍ 9.5 ട്രില്യണ്‍ ഡോളറിന്റെ ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കും, ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ട് പറയുന്നു.

ഗാര്‍ഹിക സമ്പാദ്യം ഈ കാലയളവില്‍ ജിഡിപിയുടെ 13 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുന്‍ദശകത്തിലിത് 11.6 ശതമാനമായിരുന്നു.

മൊത്തം നിക്ഷേപത്തിന്റെ വലിയ ഭാഗം, 4 ട്രില്യണ്‍ ഡോളറിലധികം, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍, വിരമിക്കല്‍ ഫണ്ട് തുടങ്ങിയവയിലേയ്ക്ക് നീങ്ങുമ്പോള്‍ ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലേയ്‌ക്കൊഴുകുക 0.8 ട്രില്യണ്‍ ഡോളറാണ്. ബാങ്ക് ഡെപ്പോസിറ്റുകള്‍ 3.5 ട്രില്യണ്‍ ഡോളര്‍ ആകര്‍ഷിക്കും.

ഗാര്‍ഹിക സമ്പാദ്യം സാമ്പത്തിക ആസ്തികളിലേയ്‌ക്കെത്തുന്നത് വഴി കോര്‍പറേറ്റുകള്‍ക്ക് മൂലധന നിക്ഷേപത്തിന് കൂടുതല്‍ പണം ലഭ്യമാകുകയും ബോണ്ട് വിപണികള്‍ ഉയരുകയും കാപിറ്റല്‍ മാര്‍ക്കറ്റില്‍ റീട്ടെയ്ല്‍ പങ്കാളിത്തം വര്‍ദ്ധിക്കുകയും ചെയ്യും.

വികസിത രാജ്യങ്ങളില്‍ ഈ പ്രവണത ദൃശ്യമാണ്. അതേസമയം എമേര്‍ജിംഗ് സമ്പദ് വ്യവസ്ഥകളില്‍ കുടുംബങ്ങള്‍ കൂടുതലും ഭൗതിക സ്വത്തുക്കളായ സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്.

X
Top