എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

സര്‍ക്കാര്‍ കടം 2034-35 ഓടെ ജിഡിപിയുടെ 71 ശതമാനമായി കുറയും: കെയര്‍എഡ്ജ് റേറ്റിംഗ്‌സ്

മുംബൈ: കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ മൊത്തം കടം 2034-35 വര്‍ഷത്തോടെ ജിഡിപിയുടെ 71 ശതമാനമായി കുറയുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. നിലവിലിത് ജിഡിപിയുടെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) 81 ശതമാനമാണ്.

ക്രമാനുഗതമായ കുറവാണ് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. 2030-31 വര്‍ഷത്തില്‍ കടം ജീഡിപിയുടെ 77 ശതമാനമായും പിന്നീട് 2034-35 ഓടെ 71 ശതമാനമായും കുറയും. സുസ്ഥിര വളര്‍ച്ചയും അച്ചടക്കമുള്ള സാമ്പത്തിക മാനേജ്‌മെന്റും കാരണമാണിത്.

ഈ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശരാശരി 6.5  ശതമാനമാകും. വളര്‍ച്ച ഉറപ്പുവരുത്തുന്നത് കടത്തിന്റെ മേലുള്ള ആശ്രയത്വം കുറയ്ക്കും. സംസ്ഥാനങ്ങളുടെ കടം ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.വലിയ തോതില്‍ സബ്‌സിഡികളും സൗജന്യ സേവനങ്ങളും നല്‍കുന്നതാണ് ചില സംസ്ഥാനങ്ങളുടെ കടമുയര്‍ത്തുന്നത്.

പലിശയിനത്തില്‍ നല്‍കുന്ന തുകയാണ് മറ്റൊരു വെല്ലുവിളി. ഇതിനായി വരുമാനത്തിന്റെ വലിയ ഭാഗം നീക്കിവക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു. ഇത് മൂലധന ചെലവുകളും പരിഷ്‌ക്കരണങ്ങളും കുറയ്ക്കുകയാണ്. മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ പണപ്പെരുപ്പം കുറയുന്നുണ്ടെന്നും ഇത് നിരക്ക് കുറയ്ക്കലിന് സാഹചര്യമൊരുക്കുന്നതായും കെയര്‍എഡ്ജ് റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി.

X
Top