നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇന്ത്യയിലെ ഗോള്‍ഡ് ഇടിഎഫുകള്‍ ഒക്ടോബറില്‍ ആകര്‍ഷിച്ചത് 850 ദശലക്ഷം ഡോളര്‍ നിക്ഷേപം, ഏഷ്യയില്‍ രണ്ടാം സ്ഥാനത്ത്

മുംബൈ: ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ ഒക്ടോബറില്‍ 850 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇന്‍ഫ്‌ലോയാണിത്. ഇത് തുടര്‍ച്ചയായ അഞ്ചാംമാസമാണ് ഇന്ത്യന്‍ ഇടിഎഫുകളിലേയ്ക്കുള്ള പണമൊഴുക്ക് പോസിറ്റീവാകുന്നത്.

എങ്കിലും സെപ്തംബറിലെ 911 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറിലേത് നേരിയ ഇടിവാണ്. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ 3.05 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചു. ഇത് റെക്കോര്‍ഡാണ്.

2024 ല്‍ 1.29 ബില്യണ്‍ ഡോളറും 2023 ല്‍ 310 മില്യണ്‍ ഡോളറും 2022 ല്‍ 33 മില്യണ്‍ ഡോളര്‍ നിക്ഷേപങ്ങളുമാണ് ആകര്‍ഷിക്കപ്പെട്ടത്. അതേസമയം പല യൂറോപ്യന്‍ ഇടിഎഫുകളില്‍ നിന്നും വ്യാപകമായി പണം പിന്‍വലിക്കപ്പെട്ടു. ഇതില്‍ യുകെ 3.5 ബില്യണ്‍ ഡോളര്‍, ജര്‍മ്മനി 1.17 ബില്യണ്‍ ഡോളര്‍, ഇറ്റലി-185 മില്യണ്‍ ഡോളര്‍ എന്നിങ്ങനെ പിന്‍ലിക്കലിന് സാക്ഷിയായി.

മൊത്തത്തില്‍ ആഗോള ഇടിഎഫ് നിക്ഷേപം ഒക്ടോബറില്‍ 8.2 ബില്യണ്‍ ഡോളറിന്റേതാണ്. എയുഎം 6 ശതമാനം ഉയര്‍ന്ന് 503 ബില്യണ്‍ ഡോളര്‍. മൊത്തം ഹോള്‍ഡിംഗ് മൂല്യം 1 ശതമാനമുയര്‍ന്ന് 3893 ടണ്ണിന്റേതായി. ഒക്ടോബര്‍ 20 ന് സ്വര്‍ണ്ണം എക്കാലത്തേയും ഉയര്‍ന്ന വിലയിലെത്തിയിരുന്നു.

നടപ്പ് വര്‍ഷത്തില്‍ ഇത് 50-ാം തവണയാണ് സ്വര്‍ണ്ണവില റെക്കോര്‍ഡ് കുറിയ്ക്കുന്നത്. ഇന്ത്യന്‍ ഇടിഎഫുകളുടെ മൊത്തം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 11.3 ബില്യണ്‍ ഡോളര്‍.

X
Top