ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 276 മില്യണ്‍ ഡോളറിന്റെ ഇടിവ്

മുംബൈ:  ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം, ഒക്ടോബര്‍  3 ന് അവസാനിച്ച ആഴ്ചയില്‍ 276 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 699.96 ബില്യണ്‍ ഡോളറായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മുന്‍ആഴ്ചയില്‍ ഫോറെക്‌സ് റിസര്‍വ് 2.334 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 700.236 ബില്യണ്‍ ഡോളറായിരുന്നു. അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തി (എഫ്‌സിഎ) 4.049 ബില്യണ്‍ ഇടിഞ്ഞ് 577.708 ബില്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണ ശേഖരം 3.753 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 98.77 ബില്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണ്യ നിധിയിലെ (ഐഎംഎഫ്) സ്‌പെഷ്യല്‍ ഡോവിംഗ് റൈറ്റ്‌സ് (ഡിആര്‍എസ്) 25 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.814 ബില്യണ്‍ ഡോളര്‍.

ഐഎംഎഫിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 4.667 ബില്യണ്‍ ഡോളറാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 4 ദശലക്ഷം ഡോളര്‍ കുറവ്. ആഗോള അനിശ്ചിതത്വവും കറന്‍സി ചാഞ്ചാട്ടവുമാണ് വിദേശ നാണ്യ ശേഖരത്തില്‍ കുറവ് വരുത്തിയത്.

അതേസമയം ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഇപ്പോഴും  മികച്ചതാണ്. ബാഹ്യ ആഘാതങ്ങളെ ചെറുക്കാനും രൂപയുടെ മൂല്യശോഷണം തടയാനും കെല്‍പ്പുള്ളത്.

X
Top