ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: ഡിസംബര്‍ 23ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 691 മില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 562.808 ബില്ല്യണ്‍ ഡോളറിലെത്തി. കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തി 1.134 ബില്ല്യണ്‍ കുറഞ്ഞ് 498.49 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.

സ്വര്‍ണ്ണശേഖരത്തില്‍ 390 മില്ല്യണ്‍ ഡോളര്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണശേഖരം 40.969 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 45 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.159 ബില്യണ്‍ ഡോളറാവുകയും ചെയ്തു.

അഞ്ച് ആഴ്ചയിലെ ഉയര്‍ച്ചയ്ക്ക് ശേഷം തൊട്ടുമുന്നത്തെ ആഴ്ചയില്‍ ഫോറെക്‌സ് 571 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 563.499 ബില്യണ്‍ ഡോളറായിരുന്നു. 2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top