
മുംബൈ: ഇന്ത്യയുടെ 695 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യ കരുതല്‍ ശേഖരം ആഗോള വ്യാപാര തടസ്സങ്ങളെയും കയറ്റുമതി ആഘാതങ്ങളെയും നേരിടാന്‍ ശക്തമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
11 മാസത്തെ കയറ്റുമതിയ്ക്ക് പര്യാപ്തമാണ് നിലവിലെ കരുതല്‍ ശേഖരമെന്നും വാര്‍ഷിക എഫ്‌ഐബിഎസി ബാങ്കിംഗ് സമ്മേളനത്തില്‍ മല്‍ഹോത്ര പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരും വിവിധ നിയന്ത്രണ ഏജന്‍സികളും പിന്തുടര്‍ന്ന ശക്തവും വിവേകപൂര്‍ണ്ണവുമായ സാമ്പത്തിക, ധനനയങ്ങളും ഘടനാപരമായ പരിഷ്‌കാരങ്ങളും മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം വില സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിതരണ-വിഭാഗ നടപടികളും പണനയവും സിപിഐ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കാം. അതിനാല്‍ സാഹചര്യം ആവശ്യപ്പെടുമ്പോള്‍ നിയമങ്ങളില്‍ ഇളവ് വരുത്തും.
ആഗോള പ്രതിസന്ധികളെക്കുറിച്ച് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധിച്ച വ്യാപാര അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് നിലവിലുള്ളത്. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 25 ശതമാനം അധിക തീരുവ ബുധനാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ആര്‍ബിഐ ഗവര്‍ണറുടെ നിരീക്ഷണം.
യുഎസ് ഇതിനകം ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ അഞ്ചിലൊന്ന് യുഎസിലേയ്ക്കായിരുന്നു.