അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ 4.496 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 702.28 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യമുയര്‍ന്നതാണ് മൊത്തം ശേഖരത്തില്‍ പ്രതിഫലിച്ചത്.മുന്‍ ആഴ്ചയില്‍ ഫോറെക്സ് റിസര്‍വ് 2.176 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 697.784 ബില്യണ്‍ ഡോളറായിരുന്നു.

അവലോകന മാസത്തില്‍ വിദേശ നാണ്യ ആസ്തികള്‍ 1.62 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 570.411 ബില്യണ്‍ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശ നാണ്യ ആസ്തികള്‍ വിവിധ കറന്‍സികളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ മൂല്യം പ്രതിഫലിക്കപ്പെടും.

സ്വര്‍ണ്ണ ശേഖരം, അതേസമയം 6.181 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 108.546 ബില്യണ്‍ ഡോളറായി. സ്പെഷ്യല്‍ ഡോവിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 38 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.722 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഐഎംഎഫിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 30 മില്യണ്‍ ഉയര്‍ന്ന് 4.602 ബില്യണ്‍ ഡോളര്‍.

X
Top