ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ന്യൂഡല്‍ഹി: ഒക്ടോബര്‍ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 6.92 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 695.36 ബില്യണ്‍ ഡോളറായി. മുന്‍ ആഴ്ചയില്‍ ശേഖരം 4.496 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 702.28 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യമുയര്‍ന്നതിനാലായിരുന്നു കുതിപ്പ്.

അവലോകന ആഴ്ചയില്‍, വിദേശ കറന്‍സി ആസ്തി 3.862 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.548 ബില്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണശേഖരം 3.01 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 105.536 ബില്യണ്‍ ഡോളര്‍. സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 58 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.664 ബില്യണ്‍ ഡോളറും ഐഎംഎഫിലെ റിസര്‍വ് പൊസിഷന്‍ 6 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.608 ബില്യണ്‍ ഡോളറുമായി.

ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശ നാണ്യ ആസ്തികള്‍ വിവിധ കറന്‍സികളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ മൂല്യം പ്രതിഫലിക്കപ്പെടും.

X
Top