പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കുറഞ്ഞു

ന്യൂഡല്‍ഹി: മെയ് 26ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 4.339 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 589.138 ബില്ല്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍ ആഴ്ച ശേഖരം 6.052 ബില്യണ്‍ താഴ്ന്ന് 593.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

വിദേശ കറന്‍സി ആസ്തി 4.014 ബില്ല്യണ്‍ കുറഞ്ഞ് 520.931 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 225 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണ്ണശേഖരം 44.902 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 17 മില്യണ്‍ ഡോളര്‍ താഴന്ന് 5.113 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് (എസ്ഡിആര്‍ ) 84 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.192ബില്യണ്‍ ഡോളര്‍.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top