മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

2022-23 വിള വര്‍ഷത്തില്‍ ഇന്ത്യ കൈവരിച്ചത് 330 ദശലക്ഷം ടണ്ണിന്റെ റെക്കോര്‍ഡ് ഭക്ഷ്യധാന്യ ഉത്പാദനം

ന്യൂഡല്ഹി: 2022-23 വിള വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം 330 ദശലക്ഷം ടണ്ണിലധികമായി (എംടി).മുന്‍വര്‍ഷത്തെ ഉത്പാദനത്തേക്കാള്‍ 14 മെട്രിക് ടണ്‍ (4 ശതമാനത്തിലധികം) കൂടുതലാണിത്. വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ കനത്ത മഴ പെയ്തിട്ടും ഉത്പാദനത്തില്‍ കുറവ് വന്നില്ല.

മാത്രമല്ല, കാലാവസ്ഥ വ്യതിയാനം ഗോതമ്പ് വിളകളെ കാര്യമായി ബാധിച്ചില്ല. 113 എംടിയുടെ റെക്കോര്‍ഡ് ഗോതമ്പ് ഉത്പാദനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നടന്നത്. ഖാരിഫ് (വേനല്‍ക്കാല വിളകള്‍) വിതക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് മികച്ച മഴ ലഭ്യമായതിനാല്‍ മൊത്തം ഉത്പാദനം 2 മെട്രിക് ടണ്‍ കൂടുതലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കാര്‍ഷിക മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ 2022-23 വിള വര്‍ഷത്തെ (ജൂലൈ 2022-ജൂണ്‍ 2023 ചക്രം) മൂന്നാമത്തെ എസ്റ്റിമേറ്റ് കാണിക്കുന്നത് ഭക്ഷ്യധാന്യങ്ങള്‍ -നെല്ല് (അരി), ഗോതമ്പ്, ചോളം എന്നിവ- ഈ വര്‍ഷം റെക്കോര്‍ഡ് ഉല്‍പാദനം രേഖപ്പെടുത്തി എന്നാണ്.പയര്‍വര്‍ഗ്ഗങ്ങളുടേയും പരുക്കന്‍ ധാന്യങ്ങളുടേയും (ന്യൂട്രി-ധാന്യങ്ങള്‍) ഉത്പാദനം 2021-22 വിള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നു.

ഭക്ഷ്യധാന്യേതര വിഭാഗങ്ങളില്‍, എണ്ണക്കുരുക്കള്‍ (ഏകദേശം 41 മെട്രിക് ടണ്‍) – 2021-22 ലെ ഉല്‍പാദനത്തേക്കാള്‍ 3 മെട്രിക് ടണ്‍ കൂടുതലാണ് .കരിമ്പ് 2022-23 ല്‍ റെക്കോര്‍ഡ് ഉല്‍പാദനം റിപ്പോര്‍ട്ട് ചെയ്തു.രണ്ട് പ്രധാന ഭക്ഷ്യധാന്യങ്ങളില്‍, 2022-23 ലെ മൊത്തം അരി ഉല്‍പാദനം 135 മെട്രിക് ടണ്ണായി കണക്കാക്കപ്പെടുന്നു.

ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 മെട്രിക് ടണ്‍ കൂടുതലാണ്. അതുപോലെ, ഗോതമ്പ് ഉല്‍പാദനം ഏകദേശം 113 മെട്രിക് ടണ്‍ ആയി. മുന്‍ വര്‍ഷത്തെ ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 മെട്രിക് ടണ്‍ കൂടുതല്‍. അന്തിമ വിലയിരുത്തലിന് മുമ്പ് 2022-23 വിള വര്‍ഷത്തേക്കുള്ള ഒരു എസ്റ്റിമേറ്റ് കൂടി പുറത്തുവിടുമെങ്കിലും, മൂന്നാമത്തേത് സാധാരണയായി മൊത്തം ഉല്‍പാദനത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നു.

X
Top