നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഏപ്രില്‍-മെയ് മാസങ്ങളിലെ ധനകമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 11.8 ശതമാനം

ന്യൂഡല്‍ഹി: ഏപ്രില്‍- മെയ് മാസങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 2.1 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യത്തിന്റെ 11.8 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

ഏപ്രില്‍-മെയ് അറ്റ നികുതി വരുമാനം 2780.45 ബില്യണ്‍ രൂപ അല്ലെങ്കില്‍ വാര്‍ഷിക എസ്റ്റിമേറ്റിന്റെ 11.9 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3075.89 ബില്യണ്‍ രൂപയായിരുന്നു.മൊത്തം ചെലവ് 6259.78 ബില്യണ്‍ രൂപ അല്ലെങ്കില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 13.9% ആയി.

മുന്‍വര്‍ഷത്തെ സമാനമാസങ്ങളിലെ 5857.74 ബില്യണ്‍ രൂപയേക്കാള്‍ കൂടുതല്‍. നടപ്പ് സാമ്പത്തികവര്‍ഷത്തെ ധനകമ്മി ബജറ്റിന്റെ 5.9 ശതമാനമാക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.

X
Top