തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

രാജ്യത്തെ ആദ്യ സ്വര്‍ണ്ണ എടിഎം ഹൈദരാബാദില്‍

ഹൈദരാബാദ്: രാജ്യത്തെ ആദ്യ സ്വര്‍ണ്ണ എടിഎം സ്ഥാപിച്ചിരിക്കയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോള്‍ഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡ്. പണം എടുക്കുന്നത് പോലെ എളുപ്പത്തില്‍ ഇതില്‍ നിന്നും സ്വര്‍ണ്ണം നേടാം. ജ്വല്ലറി സ്റ്റോറുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

ഗോള്‍ഡ് എടിഎം സമാരംഭിച്ചതായി അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നു, ഗോള്‍ഡ് സിക്ക ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണ്ണ എടിഎമ്മിനെക്കുറിച്ച് അറിയേണ്ടത്.

1)ഉപയോഗിക്കാന്‍ എളുപ്പം. 24×7 ലഭ്യമാണ്. ബജറ്റിനനുസരിച്ച് സ്വര്‍ണ്ണം വാങ്ങാം.

2) ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കപ്പെടും.
3) യഥാര്‍ത്ഥ സ്വര്‍ണ്ണം തല്‍ക്ഷണം വാങ്ങാന്‍ കഴിയും.
4) തത്സമയ വിലയില്‍ സ്വര്‍ണ്ണം ലഭ്യമാകും.
5)0.5 ഗ്രാം മുതല്‍ 100ഗ്രാം വരെയുള്ള മൂല്യങ്ങളില്‍ സ്വര്‍ണ്ണം വിതരണം ചെയ്യപ്പെടുന്നു.

X
Top