എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്

ന്യൂഡല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഓഗസ്റ്റില്‍ 16.3 ശതമാനം കുറഞ്ഞു. 6.7 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് കഴിഞ്ഞമാസം രാജ്യം നടത്തിയത്.

ഏപ്രിലില്‍ ഇത് 8.4 ബില്യണ്‍ ഡോളറും മെയില്‍ 8.8 ബില്യണ്‍ ഡോളറും ജൂണില്‍ 8.3 ബില്യണ്‍ ഡോളറും ജൂലൈയില്‍ 8 ബില്യണ്‍ ഡോളറുമായിരുന്നു. ട്രംപ് ചുമത്തിയ തീരുവുകള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളെ ചെലവേറിയതും മത്സരക്ഷമത കുറഞ്ഞതുമാക്കി. വ്യാപാര ചിന്താ കേന്ദ്രമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (GTRI) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

തീരുവ കണക്കിലെടുത്ത് ഇറക്കുമതിക്കാര്‍ സ്‌റ്റോക്കുയര്‍ത്തിയതിനാല്‍ ഏപ്രിലിലും മെയിലും കയറ്റുമതി ഉയര്‍ന്നു. എന്നാല്‍ ജൂണ്‍ തൊട്ട് തീരുവകള്‍ ബാധിക്കാന്‍ തുടങ്ങി. ഓഗസ്റ്റില്‍ സ്ഥിതി കൂടുതല്‍ വഷളായി.വിലകളും വിതരണ ശൃംഖലകളും ക്രമീകരിക്കാന്‍ വ്യാപാരികള്‍ക്കായില്ല.

ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുള്‍പ്പെടെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ മൂന്നിലൊന്ന് ഭാഗവും  താരിഫുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും തീരുവകള്‍ നേരിടുന്നു.

വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, ചെമ്മീന്‍, പരവതാനികള്‍ തുടങ്ങിയ മേഖലകളാണ് കടുത്ത സമ്മര്‍ദ്ദം നേരിടുന്നത്. ഈ മേഖലകളുടെ യുഎസ് വിപണി ആഗോള കയറ്റുമതിയുടെ 30-60 ശതമാനം വരെയാണ്.

2026 വരെ തീരുവ നീണ്ടുനില്‍ക്കുന്ന പക്ഷം ഇന്ത്യയ്ക്ക് 30-35 ബില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെടുമെന്ന് ജിടിആര്‍ഐ പറഞ്ഞു… ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 20 ശതമാനം യുഎസിലേയ്ക്കാണ്.

X
Top