തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനം

തിരുവനന്തപുരം: ഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനത്തിലെത്തിയതായി പുതിയ റിപ്പോര്‍ട്ട്. ആഗോള വിദ്യാഭ്യാസം, ടാലന്‍റ് സൊലൂഷന്‍സ് എന്നീ രംഗങ്ങളിലെ പ്രമുഖ സംഘടനയായ ഇടിഎസ് പുറത്തിറക്കിയ ഇന്ത്യ സ്‌കില്‍സ്-2026 റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്‍റെ തൊഴില്‍ക്ഷമതയുടെ വളര്‍ച്ച 56.35 ശതമാനത്തിലെത്തിയതായി വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴില്‍ക്ഷമതാ നിരക്ക് 2025ലെ 54.81 ശതമാനത്തില്‍ നിന്ന് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 56.35 ശതമാനമായി ഉയര്‍ന്നു.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സ്വാധീനം, ഡിജിറ്റല്‍ പരിജ്ഞാനം, ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ എന്നിവ ‘സ്‌കില്‍ഫസ്റ്റ്’ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിര്‍ണായക മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഭാവിയിലെ തൊഴില്‍ രീതിയെ മാറ്റിമറിക്കുന്ന സമാന്തര ശക്തി ഇന്ത്യയില്‍ നിന്നാണ് രൂപംകൊള്ളുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി വീബോക്‌സ് ഇടിഎസ് സിഇഒയും ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിന്‍റെ മുഖ്യസംഘാടകനുമായ നിര്‍മല്‍ സിംഗ് പറഞ്ഞു.

X
Top