നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഐഫോണ്‍ മികവില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി. ഉല്‍പ്പാദനത്തിലെ കുതിച്ചുചാട്ടവും ആപ്പിള്‍ ഐഫോണ്‍ ഡിമാന്‍ഡുമാണ് കയറ്റുമതി ഉയര്‍ത്തിയത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പ്രകാരം, 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ഇലക്ട്രോണിക്സ് കയറ്റുമതി 22.2 ബില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ 15.6 ബില്യണ്‍ യുഎസ് ഡോളറിനെ അപേക്ഷിച്ച്് 42 ശതമാനം വര്‍ധന.

കയറ്റുമതി മൂല്യത്തിന്റെ ഏതാണ്ട് പകുതിയും ഐഫോണുകളാണ്. ഉല്‍പ്പാദന അടിത്തറ വികസിപ്പിക്കുന്ന ആപ്പിളിന്റെ നീക്കമാണ് ഐഫോണ്‍ കയറ്റുമതി ഉയര്‍ത്തിയത്. ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 10 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 75 ശതമാനം വര്‍ധനവാണ്.

രത്നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ പരമ്പരാഗത മേഖലകളെ മറികടന്ന് ഇലക്ട്രോണിക്സ് ഇപ്പോള്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച കയറ്റുമതി വിഭാഗങ്ങളില്‍ ഇലക്ട്രോണിക്സ് ഏഴാം സ്ഥാനത്തായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. മൂന്നുവര്‍ഷത്തെ വളര്‍ച്ച 63 ശതമാനം.

59.3 ബില്യണ്‍ മൂല്യത്തോടെ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കയറ്റുമതി വിഭാഗമായി തുടരുന്നു.ശുദ്ധീകരിച്ച എണ്ണയും ഇന്ധനവും ഉള്‍പ്പെടുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിലവില്‍ രണ്ടാമത്തെ വലിയ കയറ്റുമതി വിഭാഗമാണ്. എന്നിരുന്നാലും, അവയുടെ കയറ്റുമതി മൂല്യം കുറഞ്ഞുവരികയാണ്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, പെട്രോളിയം കയറ്റുമതി 16.4 ശതമാനം കുറഞ്ഞ് 30.6 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 36.6 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ നിന്ന് അമേരിക്ക ഇന്ത്യന്‍ കമ്പനികളെ നിരുത്സാഹപ്പെടുത്തിയതാണ് ഇടിവിന് കാരണം.

X
Top