അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്തെ വൈദ്യുതി ഉപഭോഗം 11% വര്‍ധിച്ച് 121.19 ബില്യണ്‍ യൂണിറ്റായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം ഡിസംബറില്‍ 11 ശതമാനം ഉയര്‍ന്ന് 121.19 ബില്യണ്‍ യൂണിറ്റായി. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഉണര്‍വിനെയാണ് ഇത് കുറിക്കുന്നത്.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിതരണമായ പീക്ക് പവര്‍ ഡിമാന്‍ഡ് 2022 ഡിസംബറില്‍ 205.03 ജിഗാവാട്ടായി (GW) വര്‍ധിച്ചു.

2021 ഡിസംബറില്‍,109.17 ബില്യണ്‍ യൂണിറ്റും(ബിയു) 2020 അതേ മാസത്തില്‍ 105.62 ബിയുവുമാണ് രാജ്യം ഉപയോഗപ്പെടുത്തിയത്. യഥാക്രമം 183.24, 182.78 ജിഗാവാട്ടായിരുന്നു ഏറ്റവും ഉയര്‍ന്ന വൈദ്യുതി വിതരണം. 2019 ഡിസംബറിലെ ഉയര്‍ന്ന ഡിമാന്റ് 170.49 ജിഗാവാട്ട്.

ഉപഭോഗം 101.08 ബിയു. ഹീറ്റിംഗ് ഉപകരണങ്ങളുടെ ആധിക്യം, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതി എന്നിവ കാരണം വൈദ്യതി വിതരണം ഇനിയും ശക്തമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top