എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പൊതു കടവും ജിഡിപിയും തമ്മിലുള്ള അനുപാതത്തിലെ വര്‍ധന: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവ്

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ കടം-ജിഡിപി അനുപാതം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ചെറിയ തോതില്‍ മാത്രമാണ് വര്‍ധിച്ചത്.അതേസമയം മറ്റ് രാജ്യങ്ങളിലേത് ഈ കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചു. ജനുവരി 31ന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

” പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാാതം മിക്ക രാജ്യങ്ങളിലും ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ വര്‍ധന മിതമാണ്. 2005-ല്‍ ജിഡിപിയുടെ 81 ശതമാനമുണ്ടായിരുന്നത് 2021-ല്‍ ജിഡിപിയുടെ ഏകദേശം 84 ശതമാനമായി ഉയര്‍ന്നു,’ സര്‍വേ പറയുന്നു.

സുസ്ഥിരമായ പോസിറ്റീവ് വളര്‍ച്ചാ-പലിശ നിരക്ക് വ്യത്യാസമാണ് ഇതിന് കാരണം. ഈ കാലയളവില്‍ മികച്ച വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കോവിഡ് മഹാമാരി 2021 സാമ്പത്തികവര്‍ഷത്തില്‍ 89.6 ശതമാനമാണ് കടം-ജിഡിപി അനുപാതം. 2022 ല്‍ ഇത് 84.5 ആയി കറഞ്ഞു.

X
Top