സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

കറന്റ് അക്കൗണ്ട് കമ്മി എക്കാലത്തേയും ഉയരത്തില്‍

ന്യൂഡല്‍ഹി:ജൂലൈ-സെപ്തംബര്‍ പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) സര്‍വകാല ഉയരത്തിലെത്തി. 36.4 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. മുന്‍പാദത്തെ അപേക്ഷിച്ച് ഇരട്ടിയും 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് നാല്് മടങ്ങും അധികമാണിത്.

2012-13 വര്‍ഷത്തെ 31.77 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 29 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ചരക്ക് വ്യാപാരക്കമ്മി 63.0 ബില്യണ്‍ ഡോളറില്‍ നിന്ന് 83.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചതാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചതെന്ന് ആര്‍ബിഐ പറയുന്നു.

2022-23 ആദ്യ പകുതിയിലെ കറന്റ് അക്കൗണ്ട് കമ്മി 54.5 ബില്യണ്‍ ഡോളറാണ്. 2021-22 ലെ ആദ്യ ആറ് മാസങ്ങളില്‍ രേഖപ്പെടുത്തിയ 3.1 ബില്യണ്‍ ഡോളറിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍.കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെന്ന് ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

X
Top