നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല; കല്‍ക്കരി ഉത്പാദനം പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി:വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യം നിറവേറ്റുന്നതിനായി കല്‍ക്കരി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍ പുതുതായി ലേലം ചെയ്ത ഖനികള്‍ക്ക് ധനസഹായം നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നു. ഇതോടെ കല്‍ക്കരി ഉത്പാദനം ഉയര്‍ത്താനുള്ള ഉദ്യമം പരാജയപ്പെടുകയാണ്.

സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്ത 87 ഖനികളില്‍ നാലെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ബാക്കിയുള്ളവ ധനസഹായത്തിനായി കാത്തിരിക്കുകയാണെന്നും ഫെഡറല്‍ കല്‍ക്കരി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘അണ്‍ലീഷിംഗ് കോള്‍’ പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ കമ്പനികള്‍ക്ക് ലേലാനുമതി നല്‍കിയത്. ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘അണ്‍ലീഷിംഗ് കോള്‍’.

എന്നാല്‍ ഫോസില്‍ ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ വായ്പകള്‍ നിഷേധിക്കുകയാണ്. പുനരുപയോഗ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ സമാന്തര ശ്രമത്തിന് വെല്ലുവിളിയാണ് ഇത്തരം ഊര്‍ജ്ജ ഉപയോഗമെന്ന് അവര്‍ കരുതുന്നു. മൈന്‍ ബ്ലോക്ക് അലോക്കേഷനുമായി ബന്ധപ്പെട്ട മുന്‍കാല നിയമപ്രശ്‌നങ്ങളും ജാഗ്രതയ്ക്ക് കാരണമായി.

ഫണ്ടിംഗ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ജൂണില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. . കല്‍ക്കരി ഉത്പാദകരും ബാങ്കിംഗ് എക്‌സിക്യുട്ടീവുകളും യോഗത്തില്‍ പങ്കെടുക്കും.രണ്ടാമത്തെ വലിയ കല്‍ക്കരി ഉത്പാദക രാഷ്രമാണ് ഇന്ത്യ.

X
Top