ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ എന്‍എആര്‍സിഎല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്ന നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) ഈ വര്‍ഷം കൂടുതല്‍ നിഷ്‌ക്രിയ ആസ്തികള്‍ സ്വരൂപിക്കും. 50,000 കോടി രൂപയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ കഴിഞ്ഞവര്‍ഷം എന്‍എആര്‍സിഎല്‍ പരാജയപ്പെട്ടിരുന്നു. ജയ്പീ ഇന്‍ഫ്രാടെക്, എസ് എസ് എ ഇന്റര്‍നാഷണല്‍, ഹീലിയോസ് ഫോട്ടോ വോള്‍ട്ടായിക് ലിമിറ്റഡ് എന്നിവയില്‍ നിന്ന് 10,378 കോടി രൂപയുടെ വായ്പ നേടിയെടുക്കാന്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം സാധിച്ചത്.

3636 കോടി രൂപ വീതം കണക്കാക്കിയാണ് മൂന്നും വായ്പകളും നേടിയത്. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി എന്‍എആര്‍സിഎല്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍, 30,000 കോടി രൂപയുടെ വായ്പ നേടും. ശ്രീ എക്യുപ്‌മെന്റ് ഫിനാന്‍സ്, ശ്രീ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഉള്‍പ്പടെയാണ് ഇത്.

എന്‍എആര്‍സിഎല്ലിന്റെ 5555 കോടി രൂപ ഓഫര്‍ ശ്രീ എക്യുപ്‌മെന്റ് ഫിനാന്‍സും ശ്രീ ഇന്‍ഫ്രാസ്ട്രക്ച്വറും അംഗീകരിച്ചിട്ടുണ്ട്. അതേസമയം പ്രമോട്ടര്‍ ഹേമന്ത് കനോരിയ ഇതിനെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) ചോദ്യം ചെയ്തു. റോള്‍ട്ട ഇന്ത്യയുടെ വായ്പാദാതാക്കള്‍ക്ക് നല്‍കിയ 600 കോടിരൂപ ഓഫറാണ് മറ്റൊന്ന്.

അനില്‍ അംബാനി ഗ്രൂപ്പ് കമ്പനിയായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവറിന്റെ വായ്പ 1,150 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ എന്‍ എ ആര്‍ സി എല്‍ കഴിഞ്ഞ മാസം തുനിഞ്ഞിരുന്നു. അതേസമയം വായ്പദാതാക്കള്‍ ഇതുവരെ ഓഫര്‍ അംഗീകരിച്ചിട്ടില്ല. പാപ്പരായ കമ്പനികളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ വായ്പാദാതാക്കള്‍ ശ്രമിക്കുകയാണ്.

വ്യവഹാരങ്ങളുടെ നീണ്ട നിര പക്ഷെ പ്രക്രിയയ്ക്ക് ഭംഗം വരുത്തുന്നു. ഈ സാഹചര്യത്തില്‍ എന്‍എആര്‍സിഎല്ലിന് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

X
Top