അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് (എഐ) ബന്ധിത ഹാര്‍ഡ് വെയര്‍ ഇറക്കുമതി 66.8 ബില്യണ്‍ ഡോളറിന്റേതായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.1 ശതമാനം വര്‍ദ്ധനവാണിത്. രാജ്യത്തിന്റെ വളരുന്ന എഐ ആവാസവ്യവസ്ഥയെ പ്രവണത കുറിക്കുന്നു.

പ്രോസസ്സറുകള്‍, കണ്‍ട്രോളറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയാണ് ഇറക്കുമതി ഘടകങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അമേരിക്കയില്‍ നിന്നുള്ളത് മൊത്തം ഇറക്കുമതിയുടെ 7 ശതമാനമാണെങ്കിലും അവ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. പ്രത്യേകിച്ചും, ഇതിലെ അഞ്ച് പ്രധാന ഇനങ്ങളായിരുന്നു മൊത്തം എഐ അനുബന്ധ ഇറക്കുമതിയുടെ പകുതിയിലധികം.

ഇതില്‍ ഡാറ്റാ സെന്ററുകളിലും എഐ മോഡല്‍ പരിശീലനത്തിലും ഉപയോഗിക്കുന്ന മെമ്മറി യൂണിറ്റുകളുമുള്‍പ്പെടുന്നു. ഇന്ത്യ, തങ്ങളുടെ എഐ അടിസ്ഥാനസൗകര്യവികസനത്തിന് അമേരിക്കന്‍ സാങ്കേതിക വിദ്യയെ ആണ് കൂടുതലായി ആശ്രയിക്കുന്നത്.

X
Top