
ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്ന തുക എക്കാലത്തേയും ഉയരത്തിലെത്തി. ജനുവരിയില്‍ ഈയിനത്തില്‍ രാജ്യം നല്‍കിയത് ഏകദേശം 1.49 ബില്യണ്‍ ഡോളറാണ്. 2022 ഡിസംബറിലെ 1.13 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 31 ശതമാനത്തിലേറെ വര്‍ദ്ധന.
2022 ജനുവരിയെ അപേക്ഷിച്ച് 50 ശതമാനം അധികം. 2021-22 സാമ്പത്തിക വര്‍ഷത്തിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ചെലവഴിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ തയ്യാറാണ്. ഇതിനകം 11.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചത് ചൂണ്ടിക്കാട്ടിയാണ് നിഗമനം.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 6.90 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍ യാത്രക്കായി നല്‍കിയത്. പാന്‍ഡമിക് കാലത്ത് യാത്ര ചെലവ് വെറും 3.23 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കാര്‍ പ്രതികാര യാത്ര നടത്തുന്നതാണ് കണ്ടത്.
വര്‍ദ്ധിച്ച ചെലവുകള്‍ക്കും യാത്രകളെ തടസ്സപ്പെടുത്താനായില്ല. 2014-15 ല്‍ 11 മില്യണ്‍ മാത്രമാണ് ഈയിനത്തില്‍ രാജ്യം ചെലവഴിച്ചത്.






