
മുംബൈ: സ്ഥിരനിക്ഷേപങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം കുറയുന്നതായി റിസര്‍വ്വ് ബാങ്ക് കണക്കുകള്‍. ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളുമാണ് ഇപ്പോള്‍ പ്രിയം.
ഇന്ത്യക്കാര്‍ പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്ന് മാറി ചിന്തിക്കുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ ഡാറ്റ വ്യക്തമാക്കുന്നത്.
മുന്‍കാലങ്ങളില്‍ കുടുംബങ്ങളും വ്യക്തികളും അവരുടെ നിക്ഷേപങ്ങള്‍ ബാങ്കുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഓഹരി വിപണിയുടെ വളര്‍ച്ചയും നിക്ഷേപിക്കാനുള്ള എളുപ്പവും ധാരാളം ആളുകളെ സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും മ്യൂച്വല്‍ഫണ്ടുകളിലേക്കും ആകര്‍ഷിക്കുന്നുണ്ട്.
ഉയര്‍ന്ന റിട്ടേണുകളാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കും സ്റ്റോക്കുകളിലേക്കും മാറുന്നതിന് ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലെ വരുമാനം സ്ഥിരത പുലര്‍ത്തുന്നതാണ്. എന്നാല്‍ റിസ്‌ക് എടുത്താന്‍ വരുമാനം ഉയര്‍ത്താന്‍ സാധിക്കുമെന്ന ചിന്തയാണ് നിക്ഷേപകര്‍ക്കുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രവണത തുടരുകയാണ്. ഈ അഞ്ച് വര്‍ഷത്തെ കാലയളവില്‍ സേവിംഗ്സ് നിക്ഷേപങ്ങളിലെ വ്യക്തികളുടെ വിഹിതം ഏകദേശം 77% ആയി സ്ഥിരമായി തുടരുകയാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉയര്‍ന്നുവെന്നും ഡാറ്റ വ്യക്തമാക്കി.