
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യന്‍ തേയില വ്യവസായം ഉല്‍പ്പാദനവും കയറ്റുമതിയും കൂടുതലായിരിക്കുമെന്ന് വിലയിരുത്തല്‍.
2024 ല്‍ രാജ്യം 1284.78 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്. 2025 ഒക്ടോബര്‍ വരെ മാത്രം ഉല്‍പ്പാദനം 1133.41 ദശലക്ഷം കിലോഗ്രാം ആയി.
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ദശലക്ഷം കിലോഗ്രാമിന്റെ വര്‍ധനയാണിത്. ഇറാന്‍, ഇറാഖ്, ചൈന എന്നിവിടങ്ങളിലേക്കുള്ള മികച്ച രീതിയില്‍ കയറ്റുമതി നടക്കുന്നുണ്ട്.
വർഷാവസാനം വരെ കഴിഞ്ഞ വര്‍ഷം, ഡിസംബര്‍ 1 മുതല്‍ തോട്ടങ്ങളില്‍ തേയില പറിക്കുന്നത് പലയിടത്തും നിര്‍ത്തിവച്ചിരുന്നു.
ഈ വര്‍ഷം ഡിസംബര്‍ മുഴുവന്‍ കൊളുന്ത് നുള്ളല്‍ നടന്നിട്ടുണ്ട്. അതിനാല്‍, ഈ വര്‍ഷത്തെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 20 മുതല്‍ 25 ദശലക്ഷം കിലോഗ്രാം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ടീ അസോസിയേഷന്‍ വ്യക്തമാക്കി.






