അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ടിക്കറ്റ് വില്പന

കോഴിക്കോട്: ഐഎസ്ആര്‍എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെയുടെ ടിക്കറ്റ് വില്പന ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഡിസംബര്‍ 21-ന് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പങ്കെടുക്കും. ആഗോള മോട്ടോര്‍സ്‌പോര്‍ട്ട് പ്ലാറ്റ്ഫോമായ ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിനെ മന്ത്രി പിഎ മുഹമ്മദ് റിയാസ് സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. സൈലം ലേണിംഗ് ആപ്പിന്റെ സിഇഒ ഡോ.അനന്തുവിന് ആദ്യ ഐഎസ്ആര്‍എല്‍ ഫിനാലെ ടിക്കറ്റ് മന്ത്രി കൈമാറി.

ഡിസംബര്‍ 21-ന് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ലോകോത്തര മോട്ടോര്‍സ്‌പോര്‍ട്ട് വേദിയാക്കി മാറ്റുന്ന ബാന്‍ഡിഡോസ് മോട്ടോര്‍സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ഐഎസ്ആര്‍എല്‍ ഫിനാലെ നടത്തുന്നത്. ഡിസംബര്‍ 20-ന് റീസെമോട്ടോ ഫാന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ആവേശം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, ഉയര്‍ന്ന നിലവാരമുള്ള കായിക വിനോദസഞ്ചാരത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സംസ്ഥാനത്തിന്റെ സ്ഥാനം ത്വരിതപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ബുക്ക് മൈ ഷോയിൽ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും, ആഗോള പ്രേക്ഷകര്‍ക്കായി, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ യൂറോസ്പോര്‍ട്ടിലും കാനഡയിലെ റെവ് ടിവിയിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഫാന്‍കോഡിലും (ഇന്ത്യ) ആഗോളതലത്തില്‍ ഐ.എസ്.ആര്‍.എല്‍ ന്റെ യുട്യൂബ് ചാനല്‍ വഴിയും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

X
Top