എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ല

ന്യൂഡല്‍ഹി: ലിസ്റ്റഡ് കമ്പനികള്‍ 25% പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നിലനിര്‍ത്തണമെന്ന, മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡം സര്‍ക്കാര്‍ കമ്പനികള്‍ക്ക് ബാധകമാകില്ല. എംപിഎസില്‍ നിന്നും സര്‍ക്കാര്‍ കമ്പനികളെ ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രം വിജ്ഞാപനത്തില്‍ പറഞ്ഞു. ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ മാറ്റമുണ്ടായാലും എംപിഎസ് മാനദണ്ഡത്തില്‍ നിന്നുള്ള ഇളവുകള്‍ ‘നിര്‍ദ്ദിഷ്ട കാലയളവില്‍’ ലഭ്യമാകും.

സര്‍ക്കാര്‍ കമ്പനികള്‍ക്ക് വര്‍ഷങ്ങളായി എംപിഎസ് ബാധകമല്ല. സ്ഥാപനങ്ങളുടേയോ വ്യക്തികളുടേയോ കൈകളിലെത്തിയാലും ഇളവ് ലഭ്യമാകുന്നത് കമ്പനിയെ എളുപ്പത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ സഹായിക്കും.

നിര്‍ദ്ദിഷ്ട സ്വകാര്യവത്ക്കരണ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് ഇളവ് നീട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ലിസ്റ്റിംഗ് ബാധ്യതകളിലെ ഇളവ് നീട്ടുമെന്ന് കഴിഞ്ഞമാസം റെഗുലേറ്റര്‍ അറിയിച്ചിരുന്നു.

X
Top