
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. അന്തര്‍ദ്ദേശീയ, ആഭ്യന്തര ഡിമാന്റുകളുടെ മികവില്‍ എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 60.5 ആണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.
ഇതോടെ സേവന മേഖല തുടര്‍ച്ചയായ നാല് വര്‍ഷം കുതിപ്പ് രേഖപ്പെടുത്തി.
ജൂണില്‍ ഇത് 59.8 ആണ് രേഖപ്പെടുത്തിയിരുന്നത്. പിഎംഐ 50 ന് മുകളിലാകുന്ന പക്ഷം അത് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ കുറിക്കുന്നു. അന്തര്‍ദ്ദേശീയ ഡിമാന്റ് അളക്കുന്ന സൂചിക ജൂലൈയില്‍ ഉയര്‍ന്നിട്ടുണ്ട്. പരസ്യങ്ങളുടേയും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന്റെയും മികവില്‍ പുതിയ ബിസിനസുകള്‍ അഭിവൃദ്ധിപ്പെട്ടു.
സേവന മേഖലകളില്‍ സാമ്പത്തികം, ഇന്‍ഷൂറന്‍സ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങളില്‍ കുറഞ്ഞ വളര്‍ച്ച ദൃശ്യമായി.
സേവനങ്ങള്‍ വര്‍ദ്ധിച്ചെങ്കിലും നിയമനങ്ങള്‍ 15 മാസത്തെ കുറഞ്ഞ നിലവാരത്തിലാണുള്ളത്. സ്ഥാപനങ്ങള്‍ ഉയര്‍ന്ന ചെലവുകള്‍ നേരിടേണ്ടിവന്നതിനാലാണിത്. ഉയര്‍ന്ന ഭക്ഷ്യ, ഗതാഗത, തൊഴില്‍ ചെലവുകള്‍ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി.
ഇതോടെ വിലക്കയറ്റം ഉയരാനുള്ള സാധ്യതയേറി.
നിലവിലെ നിഗമനമനുസരിച്ച് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യത. മാര്‍ക്കറ്റിംഗ് ഉദ്യമങ്ങളുടെ ബലത്തില്‍ വ്യവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.