ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്തെ ട്രെയിനുകളിൽ യാത്ര ചെയ്തത് 390.2 കോടി പേർ

ന്യൂഡൽഹി: 2023 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ രാജ്യത്തെ ട്രെയിനുകളിൽ യാത്ര ചെയ്തത് 390.2 കോടി പേർ. ഇതിൽ 95.3 ശതമാനവും ജനറൽ, സ്ലീപ്പർ ക്ലാസുകൾ തിരഞ്ഞെടുത്തപ്പോൾ 4.7 ശതമാനം പേർ എസി കോച്ചുകൾ തിരഞ്ഞെടുത്തു.

2022ലെ അതേ കാലയളവിൽ 349.1 കോടി പേരാണ് യാത്ര ചെയ്തത്. 11.7 ശതമാനമാണ് ഈ വർഷത്തെ യാത്രക്കാരുടെ എണ്ണത്തിലെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ജനറൽ, സ്ലീപ്പർ ക്ലാസുകൾ തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു.

കോവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന ട്രെയിനുകളുടെ എണ്ണത്തിൽ വർധനവുണ്ടായതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. നിലവിൽ പ്രതിദിനം 10,748 ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ പ്രതിദിനം ഓടിയിരുന്നത് 10,186 ട്രെയിനുകൾ ആയിരുന്നു.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണത്തിൽ ആണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. ഇത് കോവിഡിന് മുമ്പുള്ള കാലയളവിൽ 1,768 ആയിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ആകെ എണ്ണം 2,122 ആയാണ് റെയിൽവേ വർധിപ്പിച്ചത്.

ഗ്രാമീണ പ്രദേശങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സബർബൻ ട്രെയിനുകളും കോവിഡിന് ശേഷമുള്ള കാലയളവിൽ 5774 എണ്ണം ആയി ഉയർന്നു. നേരത്തെ ഇത് 5626 എണ്ണം ആയിരുന്നു.

നഗരങ്ങൾക്കുള്ളിലെ ദൈനം ദിന യാത്രാ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രതിദിന യാത്രക്കാർക്കായി 2,852 ട്രെയിനുകൾ കൂടുതലായി അനുവദിച്ചെന്ന് റെയിൽവേ വ്യക്തമാക്കി. കോവിഡിന് മുമ്പ് ഇത് 2792 ട്രെയിനുകളായിരുന്നു.

പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധന കണക്കാക്കി എല്ലാ വിഭാഗങ്ങളിലും കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.

X
Top