പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഇന്ത്യൻ ഓയിലിന്റെ അറ്റാദായത്തിൽ 31 ശതമാനം ഇടിവ്

മുംബൈ: 2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) അറ്റാദായം 31.4 ശതമാനം ഇടിഞ്ഞ് 6,022 കോടി രൂപയായി കുറഞ്ഞു. അവലോകന പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 1.64 ലക്ഷം കോടിയിൽ നിന്ന് 25.6 ശതമാനം ഉയർന്ന് 2.06 ലക്ഷം കോടി രൂപയായി. തങ്ങളുടെ വരുമാനത്തിൽ ജിഎസ്ടി ഘടകം അടങ്ങിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു . കൂടാതെ, 2022 ഏപ്രിൽ-മാർച്ച് വർഷത്തേക്കുള്ള കമ്പനിയുടെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജിആർഎം) ബിബിഎല്ലിന് 11.25 ഡോളറാണ്.
കമ്പനിയുടെ ബോർഡ് 1:2 എന്ന അനുപാതത്തിൽ ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്, ബോണസ് ഷെയറുകൾ ലഭിക്കുന്നതിനുള്ള ഷെയർഹോൾഡർമാരുടെ യോഗ്യത നിർണ്ണയിക്കാൻ 2022 ജൂലൈ 1 റെക്കോഡ് തീയതിയായി നിശ്ചയിച്ചു. കൂടാതെ, ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 2021-22 സാമ്പത്തിക വർഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 3.60 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഐഒസി വ്യക്തമാക്കി.
ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ, വാതക നിർമ്മാതാവാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ഐഒസിയുടെ ഓഹരികൾ ബിഎസ്ഇയിൽ 2.88 ശതമാനം ഉയർന്ന് 120.90 രൂപയിൽ ക്ലോസ് ചെയ്തു.

X
Top