നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പണപ്പെരുപ്പ സൂചിക പരിഷ്കരിക്കുന്നു

കൊച്ചി: പലിശ നിരക്കു നിർണയം ഉൾപ്പെടെയുള്ള സുപ്രധാന ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന പണപ്പെരുപ്പ സൂചിക പരിഷ്കരിക്കുന്നു.

പത്തു വർഷത്തിലേറെ മുമ്പു നിർണയിക്കപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള സൂചികയിൽ കാലോചിതവും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതുമായ മാറ്റം വരുത്തുകയാണ് ഉദ്ദേശ്യം. സൂചികയ്ക്കു വിശ്വാസ്യതയും പ്രാമാണികതയുമുണ്ടാകാൻ പരിഷ്കാരം സഹായകമാകും.

പരിഷ്കരണത്തിന്റെ ഭാഗമായി അടുത്ത മാസം വ്യാപകമായ വിപണി, ഉൽപന്ന സർവേ ആരംഭിക്കും. ഉപഭോക്തൃ വിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു നിർണയത്തിനുള്ള പ്രാഥമിക നടപടിയാണിത്.

1432 ടൗൺ വിപണികൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. 1471 ഗ്രാമ വിപണികളിലും സർവേ നടത്തും.

നിലവിലെ സൂചിക 2011 – 2012ൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനു സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളാകട്ടെ കാലഹരണപ്പെട്ടിട്ടുതന്നെ നാളുകളായി.

ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങി ഉപയോഗത്തിൽ തീരെ ഇല്ലാതായ ഉൽപന്നങ്ങളുടെ വിലകൾ, കുതിരവണ്ടിയിലെ യാത്രാനിരക്ക് തുടങ്ങിയവപോലും അടിസ്ഥാനമായുള്ളതാണു നിലവിലെ സൂചിക.

ഇതാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിർണയത്തിന് അടിസ്ഥാനമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സൂചിക.

സൂചിക പരിഷ്കരിക്കുമ്പോൾ വിവിധ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രാതിനിധ്യത്തിന്റെ അളവു പുനർനിർണയം ചെയ്യും. ഗാർഹിക ഉപഭോക്തൃച്ചെലവുകളാണ് ഇതിന് അടിസ്ഥാനമായി സ്വീകരിക്കുക. ചെലവുകൾ കണ്ടെത്തുന്നതിനുള്ള പഠനം ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷം ജൂലൈയിലാണു പഠനം പൂർത്തിയാകുക.

ഉപഭോക്തൃ വിലകളെ അടിസ്ഥാനമാക്കിയുള്ള സൂചിക (സിപിഐ) യും മൊത്ത വിലകളെ ആശ്രയിച്ചു നിർണയിക്കുന്ന സൂചിക (ഡബ്ല്യുപിഐ) യും പണപ്പെരുപ്പം സംബന്ധിച്ചു വിരുദ്ധ ചിത്രങ്ങളാണു ചിലപ്പോഴെങ്കിലും നൽകുന്നത്.

കഴിഞ്ഞ മാസം സിപിഐ നിരക്കു വർധന രേഖപ്പെടുത്തിയപ്പോൾ ഡബ്ല്യുപിഐ നിരക്കു താഴോട്ടായിരുന്നത് ഉദാഹരണം. 2015 – 2016, 2020 വർഷങ്ങളിലും ഈ വൈരുധ്യം അനുഭവപ്പെടുകയുണ്ടായി.

ഡബ്ല്യുപിഐ സൂചിക നിർണയിക്കുന്നതു മൊത്ത വ്യാപാര വിപണികളിലെ വിലകളെ ആശ്രയിച്ചാണെങ്കിൽ സിപിഐ സൂചിക ആശ്രയിക്കുന്നത് ഉപഭോക്താക്കൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന വിലകളെയാണ്.

സേവനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണു ഡബ്ല്യുപിഐ സൂചിക. സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനത്തോളം സേവന മേഖലയുടെ വിഹിതമാണുതാനും.

ഡബ്ല്യുപിഐ സൂചികയിൽ ഭക്ഷ്യോൽപന്നങ്ങൾക്കാകട്ടെ പ്രാതിനിധ്യം 24.4% മാത്രം. അതേസമയം, സിപിഐ സൂചികയിൽ ഇതു 45.9 ശതമാനവും.

ഡബ്ല്യുപിഐ സൂചികയെക്കാൾ സിപിഐ സൂചികയുടെ നിരക്ക് ഉയർന്നതോതിലാകാൻ ഇതു കാരണമാകുന്നു.

X
Top