തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

കനത്ത പ്രതിവാര ഇടിവ് നേരിട്ട് സൂചികകള്‍

മുംബൈ: ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 1.05 ശതമാനവും 1.09 ശതമാനവും ഇടിവ് നേരിട്ടു. ജൂലൈയില്‍ ഇരു സൂചികകളും ഏകദേശം 3 ശതമാനമാണ് പൊഴിച്ചത്.

കഴിഞ്ഞയാഴ്ച, ബിഎസ്ഇ ലാര്‍ജ് ക്യാപ് 1.2 ശതമാനവും മിഡ്ക്യാപ് 1.8 ശതമാനവും സ്‌മോള്‍ക്യാപ് 2.5 ശതമാനവും ഇടിഞ്ഞപ്പോള്‍ മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി റിയാലിറ്റി സൂചിക 5.7 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 3.4 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 3.2 ശതമാനവും നിഫ്റ്റി മീഡിയ സൂചിക 3 ശതമാനവുമാണ് ഇടിഞ്ഞത്. അതേസമയം, നിഫ്റ്റി എഫ്എംസിജി സൂചിക 3 ശതമാനം ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരക്ക് സംബന്ധിച്ച തീരുമാനം, പണപ്പെരുപ്പം, വ്യാപാര ചര്‍ച്ചകളിലെ പുരോഗതി,  മേഖലകളുടെ പ്രകടനം എന്നിവ അടുത്തയാഴ്ച നിര്‍ണ്ണായകമാകുമെന്ന് ജിയോജിത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ കരുതുന്നു.

വ്യാപാര സംഘര്‍ഷങ്ങള്‍, ഇന്ത്യയ്‌ക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ 25 ശതമാനം തീരുവ, തണുപ്പന്‍ ഒന്നാംപാദ വരുമാനം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവ് തുടങ്ങിയവയാണ് കാരണം.

X
Top