ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ എച്ച്എന്‍ഐ നിക്ഷേപം ക്രിപ്‌റ്റോകളിലേയ്‌ക്കൊഴുകുന്നു

മുംബൈ: ഉയര്‍ന്ന ആസ്തിയുള്ള ഇന്ത്യന്‍ വ്യക്തികള്‍ (HNIs) സ്വര്‍ണ്ണവും ഓഹരികളും ഉപേക്ഷിച്ച് ക്രിപ്റ്റോ നിക്ഷേപത്തിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ ‘ക്രിപ്റ്റോ വീക്ക്’നടക്കുന്ന പശ്ചാത്തലത്തില്‍ ആഗോള ക്രിപ്‌റ്റോ വിപണി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് എച്ച്എന്‍ഐകള്‍ ക്രിപ്‌റ്റോ മികച്ച നിക്ഷേപമാര്‍ഗമായി കാണുന്നത്.

കോയിന്‍ഡിസിഎക്‌സ്, കോയിന്‍സ്വിച്ച്, മുഡ്രക്‌സ്,സെബ്‌പേ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യന്‍ ഫാമിലി ഓഫീസുകളുടെ സാന്നിധ്യം ഏറിയിട്ടുണ്ട്.
മുദ്രെക്‌സില്‍ എച്ച്എന്‍ഐയുടെ ട്രേഡിംഗ് അളവ് ഈയാഴ്ച 30 ശതമാനം വര്‍ദ്ധിച്ച് 10 മില്യണ്‍ ഡോളറായപ്പോള്‍ കോയിന്‍ഡിസിഎക്‌സിലെ ശരാശരി ട്രേഡിംഗ് 25-30 ശതമാനമായാണ് ഉയര്‍ന്നത്. മാത്രമല്ല, ജനുവരി മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ എക്‌സ്‌ചേഞ്ചിലെ 50 ശതമാനം ട്രേഡുകളും 3500 ഓളം വരുന്ന എച്ച്എന്‍ഐകളും ഫാമിലി ഓഫീസുകളും സ്ഥാപനങ്ങളുമാണ് നടത്തിയത്.

പ്രതിമാസം ശരാശരി 50 ലക്ഷം രൂപയാണ് സ്‌പോട്ട് മാര്‍ക്കറ്റില്‍ ഇവര്‍ ട്രേഡ് ചെയ്യുന്നത്.

ക്രിപ്‌റ്റോ ട്രേഡുകളില്‍ എച്ച്എന്‍ഐ സാന്നിധ്യം ഏറിയിട്ടുണ്ടെന്ന് മുദ്രെക്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ എദുല്‍ പട്ടേല്‍ സാക്ഷ്യപ്പെടുത്തുന്നു. 70 ബില്യണ്‍ ഡോളറിന്റെ മൂലധന ഒഴുക്ക് കണ്ട ബിറ്റ്‌കോയിന്‍ ഇടിഎഫുകള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്.

മാത്രമല്ല, നിക്ഷേപം ഇരട്ടിയായാണ് വര്‍ധിച്ചത്. സ്വര്‍ണ്ണഇടിഎഫുകള്‍ക്ക് പോലും ഇത്രയും വരുമാനം നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളുടെ അഭാവവും ഉയര്‍ന്ന നികുതിയും കാരണം ശ്രദ്ധാപൂര്‍വ്വമാണ് അതേസമയം എച്ച്എന്‍ഐകള്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തുന്നത്.

X
Top