ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍

മുംബൈ: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തിയ ട്രമ്പ് നടപടി റഷ്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് വിപണി വിദഗ്ധന്‍ സേത്ത് ഫ്രീമാന്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുക്രൈനെതിരായ യുദ്ധത്തില്‍ നിന്നും പുട്ടിനെ തടയുക എന്ന ലക്ഷ്യമാണ് നടപടിയ്ക്ക് പുറകിലുള്ളത്. എണ്ണ വില്‍പന തടയുന്നതിലൂടെ യുദ്ധത്തിനുള്ള പണലഭ്യത കുറയ്ക്കാമെന്ന് യുഎസ് കരുതുന്നു.

പിഴ ചുമത്താനുള്ള യുഎസിന്റെ തീരുമാനം ഇന്ത്യയില്‍ പണപ്പെരുപ്പം സൃഷ്ടിച്ചേയ്ക്കാം. എന്നാല്‍ അത് രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയെ ബാധിക്കില്ല, അദ്ദേഹം പറഞ്ഞു. സാവധാനവും സ്ഥിരതയുള്ളതുമായ സമീപനം തുടരാന്‍ നിയമനിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നു.

മാത്രമല്ല, ട്രമ്പിന്റെ താരിഫ് നയം യുഎസ് ബിസിനസുകളേയും ഉപഭോക്താക്കളേയും ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. എമേര്‍ജിംഗ് വിപണികള്‍ കയറ്റുമതി രാഷ്ട്രങ്ങള്‍ കൂടിയാണെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളെ ആശ്രയിക്കാതെ തല്‍ക്കാലത്തേയ്ക്ക് യുഎസിന് നിലനില്‍പ്പില്ല.

X
Top