
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വരും ദിവസങ്ങളില്‍ തിരക്കേറിയ പ്രാഥമിക വിപണിയ്ക്ക് സാക്ഷിയാകും. ഒക്ടോബര്‍ അവസാനത്തോടെ 40,000 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കളാണ് നടക്കുക.
ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ച്വേഴ്‌സ് (ഗ്രോവിന്റെ മാതൃ കമ്പനി), ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി, പൈന്‍ ലാബ്‌സ് ലിമിറ്റഡ്, ഫിസിക്‌സ്വാല, ടെന്നേക്കോ ക്ലീന്‍ എയര്‍, പ്രസ്റ്റീജ് ഹോസ്പിറ്റാലിറ്റി, ഓര്‍ക്ക്ല ഇന്ത്യ, ബോട്ട്, പാര്‍ക്ക് ഹോസ്പിറ്റല്‍സ് നെറ്റ്വര്‍ക്കിന്റെ ഓപ്പറേറ്ററായ പാര്‍ക്ക് മെഡി വേള്‍ഡ് എന്നിവയുടേതാണ് പ്രധാനപ്പെട്ടത്.
ഒക്ടോബര്‍ 29 ന് ഓഫര്‍ തുടങ്ങുമെന്ന് ഓര്‍ക്ക്ല ഇതിനോടകം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 നാണ് ആങ്കര്‍ ബുക്ക് തുടങ്ങുക. 695-730 രൂപ ഇഷ്യുവിലയില്‍ 1668 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും ഐപിഒ.
ബില്ല്യണ്‍ബ്രെയ്ന്‍ ഗ്യാരേജ് വെഞ്ച്വേഴ്സും ലെന്‍സ്‌ക്കാര്‍ട്ടും നടപ്പ് മാസം അവസാനത്തില്‍ ഐപിഒ നടത്തിയേക്കും. ഗ്രോവ് പാരന്റിംഗ് കമ്പനി 6500 കോടി രൂപയും ലെന്‍സ്‌ക്കാര്‍ട്ട് 6000 കോടി രൂപയുമാണ് സമാഹരിക്കുക. ഇരു ഐപിഒകളും ചെറുകിട നിക്ഷേപകര്‍ക്കായി 10 ശതമാനം ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.
പൈന്‍ ലാബ്സ്സ് 5500 കോടി രൂപ സമാഹരിക്കുമ്പോള്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയുടെ ലക്ഷ്യം 9000 കോടി രൂപയും ഫിസ്‌ക്സ് വാലയുടേത്് 3800 കോടി രൂപയും ടെന്നക്കോ ക്ലീന്‍ എയറിന്റേത് 3000 കോടി രൂപയും പ്രസ്റ്റീജ് ഹോസ്പിറ്റാലിറ്റിയുടേത് 2500 കോടി രൂപയും ബോട്ടിന്റെത് 2000 കോടി രൂപയും പാര്‍ക്ക് മെഡി വേള്‍ഡിന്റേത് 1200 കോടി രൂപയുമാണ്.
2025 ല്‍ ഇതുവരെ 88 കമ്പനികളാണ് ഐപിഒ നടത്തിയത്. ഇവ 1.24 ലക്ഷം കോടി രൂപ നേടി. 85 മെയിന്‍ബോര്‍ഡ് ഐപിഒകളില്‍ 29 എണ്ണം ഇഷ്യുവിലയ്ക്ക് താഴെ ലിസ്റ്റ് ചെയ്തപ്പോള്‍ 27 എണ്ണം മിതമായ നേട്ടത്തിലും 12 എണ്ണം 11-20 ശതമാനം പ്രീമിയത്തിലും 13 എണ്ണം 25-50 ശതമാനം പ്രീമിയത്തിലും ലിസ്റ്റ് ചെയ്തു.






