ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വിലകയറ്റം: കുടുംബങ്ങള്‍ കരുതലെടുക്കുന്നതായി സര്‍വേ

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധി, ഉയര്‍ന്ന പണപ്പെരുപ്പം, യുദ്ധം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഇന്ത്യന്‍ കുടുംബങ്ങള്‍, ഭക്ഷണ പാനീയങ്ങള്‍ക്കായി പണം മിച്ചം പിടിക്കാനുള്ള വഴികള്‍ തേടുന്നു. മാര്‍ക്കറ്റ് ഗവേഷകരായ മിന്റല്‍ വ്യാഴാഴ്ച പുറത്തിറക്കിയ ധവളപത്രമാണ് ഇക്കാര്യം പറയുന്നത്.

മഹാമാരി ഇന്ത്യക്കാരുടെ (46%) പ്രാഥമിക ആശങ്കകളില്‍ ഒന്നായി തുടരുമ്പോള്‍, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം മൂലമുണ്ടായ വിലകയറ്റം ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. ഉക്രൈന്‍ യുദ്ധം തങ്ങളുടെ ഗാര്‍ഹിക ധനകാര്യത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് 10ല്‍ നാല് (41%) ഉപഭോക്താക്കളും മിന്റലിനോട് പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള 1,000 ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഉള്‍ക്കൊള്ളിച്ചായിരുന്നു സര്‍വേ. “സാമ്പത്തിക, ആരോഗ്യ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍, ഉത്പന്നങ്ങളെക്കുറിച്ചുള്ള അവിശ്വാസം പെരുകുകയാണ്. ബ്രാന്‍ഡുകള്‍ ആധികാരികവും സുതാര്യവുമാകണമെന്ന് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നു. 36% ഇന്ത്യന്‍ പലചരക്ക് കടക്കാരും കുറഞ്ഞ വിലയുള്ള സാധനങ്ങളാണ് വില്‍ക്കുന്നത്. മറ്റ് 34 ശതമാനം പേര്‍ മാറ്റത്തിനായി ശ്രമിക്കുന്നു,’ മിന്റല്‍ അനലിസ്റ്റ് സപ്തര്‍ഷി ബാനര്‍ജി പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും വിലനിര്‍ണ്ണയം, ചേരുവകള്‍, ഉറവിട രീതികള്‍ എന്നിവയെക്കുറിച്ച് സുതാര്യസമീപനം ബ്രാന്‍ഡുകള്‍ വച്ചുപുലര്‍ത്തണമെന്നാഗ്രഹിക്കുന്നവരാണ്. അത്രയും പേര്‍ പാക്കേജിംഗ് മാലിന്യങ്ങള്‍ അടിയന്തിരമായി കുറയ്ക്കണമെന്നും ശഠിക്കുന്നു.

X
Top