ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ബാങ്കുകള്‍ കോര്‍പറേറ്റ്, എസ്എംഇ വായ്പ റേറ്റുകള്‍ പുന:പരിശോധിച്ചേയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ അവരുടെ കോര്‍പ്പറേറ്റ്, എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പാ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ സാധ്യത. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്. കൂടാതെ കമ്പനികള്‍ ബാങ്ക് വായ്പകളേക്കാളേറെ കോര്‍പറേറ്റ് ബോണ്ട് വഴിയുള്ള ഫണ്ട് സമാഹരണമാണ് തെരഞ്ഞെടുക്കുന്നത്.

ഇതും റേറ്റുകള്‍ പുന: പരിശോധിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു. ആര്‍ബിഐയുടെ മേഖലാടിസ്ഥാനത്തിലുള്ള വായ്പ വിതരണ ഡാറ്റകള്‍ പ്രകാരം കോര്‍പറേറ്റ്, എസ്എംഇ വായ്പ വളര്‍ച്ച 6-9 ശതമാനമായി 2025 സാമ്പത്തികവര്‍ഷത്തില്‍ കുറഞ്ഞു. 2024 സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച 12-15 ശതമാനമായിരുന്നു.

കോവിഡിനു ശേഷമുണ്ടായ വായ്പാ കുതിച്ചുചാട്ടം അവസാനിക്കുന്നതിന്റെ ലക്ഷണമാണിത്. ഇപ്പോള്‍ യുഎസ് താരിഫുകള്‍ കയറ്റുമതി അധിഷ്ഠിത കമ്പനികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  അതേസമയം കോര്‍പ്പറേറ്റ് വായ്പയില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ കമ്പനികളാണ്.

അതുകൊണ്ടുതന്നെ വായ്പ തിരിച്ചടവ് മുടങ്ങുമോ എന്ന കാര്യം ബാങ്കുകള്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയമാക്കും. മാത്രമല്ല ഈ കമ്പനികള്‍ ഇനി വായ്പകള്‍ എടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ സാഹചര്യത്തില്‍ വായ്പാ പദ്ധതികള്‍ മാറ്റാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

X
Top