പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ഇന്ത്യന്‍ ബാങ്കുകള്‍ മാര്‍ജിന്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: നിക്ഷേപ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ഇന്ത്യന്‍ ബാങ്കുകളുടെ 2024 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ മാര്‍ജിന്‍ (NIM) സമ്മര്‍ദ്ദത്തിലാകും, ഫിച്ച് റേറ്റിംഗ്‌സ് വിലയിരുത്തുന്നു. സുസ്ഥിരമായ വായ്പാ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായാണ് ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തുക 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി എന്‍ഐഎം 10 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞേക്കാം.

ഇതോടെ ശരാശരി എന്‍ഐഎം 3.55 ശതമാനമാകും. ഇത് 2017-22 സാമ്പത്തിവര്‍ഷങ്ങളിലെ ശരാശരിയായ 3.1 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഡെപ്പോസിറ്റ് നിരക്കുകളിലെ പൊതു വര്‍ധനവാണ് സങ്കോചത്തിന് ഇടയാക്കുക.

അതേസമയം പോളിസി നിരക്ക് കോര്‍പ്പറേറ്റ് വായ്പകള്‍ വഴി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് ആഘാതം നികത്താന്‍ കഴിയും.

X
Top