8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ലോകനിലവാരമുള്ളത്: പ്രധാനമന്ത്രി

ന്യൂഡൽഹി: യുപിഎ സർക്കാരിന്‍റെ കാലത്ത് അഴിമതികളിലൂടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകർന്നെന്നും തന്‍റെ ഭരണത്തിൽ മികച്ച സാമ്പത്തിക ആരോഗ്യം കൈവന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തെ ശക്തമായ ബാങ്കിംഗ് സംവിധാനത്തിൽ ഒന്നാണ് ഇന്ത്യയുടേതെന്നും തൊഴിൽ മേളയിൽ 70,000 നിയമന ഉത്തരവുകൾ വിതരണം ചെയ്തു പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം ലോകത്തിലെ തന്നെ ശക്തമായ ഒന്നാണ്. ഒമ്പതു വർഷം മുമ്പ് ഇതല്ലായിരുന്നു അവസ്ഥ. മുൻ സർക്കാരിന്‍റെ കാലത്ത് ബാങ്കിംഗ് മേഖല പാടെ തകർന്നു.

ഫോണ്‍ ബാങ്കിംഗ് അഴിമതി ബാങ്കിംഗ് വ്യവസ്ഥയുടെ നട്ടെല്ലാണു തകർത്തത്. മുൻ സർക്കാരിന്‍റെ കാലത്ത് ബാങ്കിൽനിന്ന് ഫോണ്‍ വിളിച്ച് ചില പ്രത്യേക കുടുംബങ്ങൾക്കു മാത്രം വൻതോതിൽ പണം വായ്പയായി നൽകി.

ഇതാണു ബാങ്കിംഗ് വ്യവസ്ഥയെ തകർത്തത്. ഇപ്പോൾ, ഡിജിറ്റൽ ബാങ്കിംഗ് ഇടപാട് നടത്താൻ സാധിക്കും. ഒമ്പതു വർഷം മുമ്പ് ഇതു സാധ്യമല്ലായിരുന്നു- മോദി പറഞ്ഞു.

വരുന്ന 25 വർഷം രാജ്യത്തിനു വളരെയധികം പ്രധാനപ്പെട്ടതാണ്. കുറച്ചുവർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് വിദഗ്ധർ പറയുന്നതായും മോദി പറഞ്ഞു.

രാജ്യത്തെ 44 ഇടങ്ങളിലാണ് കേന്ദ്രസർക്കാർ തൊഴിൽമേള സംഘടിപ്പിച്ചത്.

X
Top