വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്തെ വ്യോമയാന മേഖല കുതിക്കുന്നു

കൊച്ചി: യാത്രക്കാരുടെയും ചരക്കു കൈമാറ്റത്തിലുമുണ്ടായ മികച്ച വളർച്ചയുടെ കരുത്തിൽ രാജ്യത്തെ വ്യോമയാന മേഖലയിലെ ലാഭത്തിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തൽ.

അടുത്ത വർഷം ഇന്ത്യൻ വ്യോമയാന മേഖല 257 കോടി ഡോളറിന്റെ റെക്കാഡ് ലാഭം നേടുമെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(അയാട്ട) പുതിയ റിപ്പോർട്ടിൽ പറയുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ എയർലൈൻ മേഖലയിലെ ലാഭം 2330 കോടി ഡോളറായി ഉയർന്നിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വളർച്ച നേടുന്ന വിമാന യാത്രാ വിപണിയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്.

അടുത്ത വർഷം വ്യോമയാന വിപണിയിലെ മൊത്തം വരുമാനം 7.6 ശതമാനം വർദ്ധനയോടെ 96,400 കോടി ഡോളറിലെത്തുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ. ഇക്കാലയളവിൽ 470 കോടി യാത്രികർ വിമാനയാത്ര നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡിന് മുൻപുള്ള നിരക്കിലേക്ക് രാജ്യത്തെ വ്യോമയാന വിപണി അതിവേഗം തിരിച്ചെത്തുകയാണെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.

കാർഗോ കൈമാറ്റം അടുത്ത വർഷം 6.1 കോടി ഡോളർ ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തുന്നത്.

X
Top