റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

15 ബില്യണ്‍ ഡോളറിന്റെ യുഎസ് എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറെന്ന് വ്യാപാര സെക്രട്ടറി

ന്യൂഡല്‍ഹി: യുഎസില്‍ നിന്നും 15 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് വ്യാപാര സെക്രട്ടറി രാജേഷ് അഗര്‍വാള്‍. വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഓഫര്‍. നിലവില്‍ 12-13 ബില്യണ്‍ ഡോളര്‍ യുഎസ് എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

അഗര്‍വാളിന്റെ അഭിപ്രായത്തില്‍, ഇന്ത്യയുടെ നിലവിലുള്ള റിഫൈനറി ഇന്‍ഫ്രാസ്ട്രക്ചറിന് 14 മുതല്‍ 15 ബില്യണ്‍ ഡോളര്‍ വരെ  എണ്ണ വാങ്ങാന്‍ ശേഷിയുണ്ട്. ഇതുവഴി അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരമിച്ചം കുറയ്ക്കാം. നിലവില്‍ 42.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചമാണ് യുഎസുമായി ഇന്ത്യയ്ക്കുള്ളത്.

ഇന്ത്യന്‍ പ്രതിനിധികള്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസ് സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അടുത്തമാസത്തോടെ അന്തിമമാക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ ഉള്‍പ്പടെ 40 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് ഇന്ത്യ യുഎസില്‍ നടത്തുക. അതിന്റെ ഭാഗമായാകും നിര്‍ദ്ദിഷ്ട എണ്ണ ഇറക്കുമതി.

യുഎസസ് ചുമത്തിയ 50 ശതമാനം തീരുവ നിലവില്‍ ഇന്ത്യയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നു. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസ് വിപണിയില്‍ ചെലവേറിയതാകുകയും ഇന്ത്യന്‍ വ്യാപാരികളുടെ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു. തൊഴിലധിഷ്ഠിത മേഖലകളുള്‍പ്പടെയുള്ളവ യുഎസ് വ്യാപാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

തീരുവ ഇവര്‍ക്ക് തിരിച്ചടിയായി. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ജിഡിപിയുടെ 2 ശതമാനമാണ് ഇന്ത്യ-യുഎസ് ട്രേഡ്.റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതാണ് ഭാഗിക തീരുവയുടെ കാരണം.

X
Top