മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

6ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യ നേതൃസ്ഥാനത്തെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

ഡെറാഡൂണ്‍: 6 ജി സാങ്കേതിക വിദ്യയില്‍ രാജ്യം മുന്നേറുന്നതായി കേന്ദ്ര റെയില്‍വേ, കമ്യൂണിക്കേഷന്‍സ്,ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വനി വൈഷ്ണവ്. ഏതാണ്ട് നൂറോളം എഞ്ചിനീയര്‍മാര്‍ ഈ മേഖലയില്‍ പേറ്റന്റ് സ്വന്തമാക്കി കഴിഞ്ഞു. 5 ജിയില്‍ ലോകവുമായി പങ്കാളിത്തത്തിലാണെങ്കില്‍ 6 ജിയില്‍ രാജ്യം നേതൃ സ്ഥാനത്താണ്.

ഇന്ത്യ ഇപ്പോള്‍ ഒരു സാങ്കേതിക കയറ്റുമതി രാജ്യമാണ്. നമ്മുടെ 4 ജി, 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു. അഡീഷണല്‍ സെക്രട്ടറി ഇക്കാര്യം തന്നെ വിളിച്ചു പറഞ്ഞു.

ഇന്ത്യയുടെ റേഡിയോ എക്യുപ്‌മെന്റാണ് യുഎസ് ടെലികോം ടവറുകളില്‍ കൂടുതലുള്ളതെന്നും മന്ത്രി അറിയിച്ചു.നവീനവും സങ്കീര്‍ണ്ണവുമായ ഉപകരണമാണ് റേഡിയോ എ്കുയ്പ്‌മെന്റ്. ചാര്‍ധാം ഫൈബര്‍ കണക്റ്റിവിറ്റിയും 2,00,000-ാമത് 5 ജി സൈറ്റും ആരംഭിക്കുന്നതിന്റെ ഭാഗമായി സംസാരിച്ച മന്ത്രി ഡിസംബര്‍ 31 നകം 3,00,000 സൈറ്റുകള്‍ രാജ്യത്തുണ്ടാകുമെന്ന് അറിയിച്ചു.

ഒക്ടോബര്‍ 2022 ലാണ് ഇന്ത്യ 5 ജി അവതരിപ്പിച്ചത്.വേഗത്തില്‍ അത് രാജ്യമെമ്പാടും വ്യാപിച്ചു.ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കള്‍ (ടിഎസ്പി) ഓരോ ആഴ്ചയും 10,000 ബേസ് ട്രാന്‍സ്സീവര്‍ സ്റ്റേഷനുകള്‍ (ബിടിഎസ്) സ്ഥാപിക്കുന്നു.

മാര്‍ച്ച് അവസാനത്തോടെ 500 നഗരങ്ങളില്‍ 5 ജി ലഭ്യമായി.നിലവില്‍ 685 ജില്ലകളിലെ 3000 നഗരങ്ങളിലാണ് 5 ജി ശൃംഖലയുള്ളത്.

X
Top