ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അമേരിക്കയുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ ‘ഉല്‍പ്പാദനക്ഷമവും’ ‘ശരിയായ പാതയിലുമാണ്.’ ഇരു രാജ്യങ്ങളും സ്വാഭാവിക പങ്കാളികളാണെന്നും തമ്മില്‍ സംഘര്‍ഷമൊന്നുമില്ലെന്നും മന്ത്രി അറിയിച്ചു. വാഷിങ്ടണ്‍, ന്യൂഡല്‍ഹിയുടെ ‘ വിശ്വസനീയ പങ്കാളിയായി’ തുടരുന്നു.

ഇന്ത്യയുടെ മുഖ്യ ചര്‍ച്ചാ പ്രതിനിധി രാജേഷ് അഗര്‍വാളും അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും തമ്മില്‍ ഈ ആഴ്ച ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്ന് ഇരുപക്ഷവും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ധാരണപ്രകാരം വര്‍ഷാവസാനത്തിന് മുന്‍പ് ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കണം.

ഇന്ത്യയുടെ ക്ഷീര, കാര്‍ഷിക വിപണികളില്‍ പ്രവേശനം വേണമെന്ന യുഎസ് ആവശ്യമാണ് കരാറിന് വിലങ്ങുതടിയാകുന്നത്. കാര്‍ഷിക താല്‍പര്യം കണക്കിലെടുത്ത് ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

തുടര്‍ന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അധിക തീരുവയും യുഎസ് ചുമത്തി. യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.

X
Top