
മുംബൈ: ഒക്ടോബര്‍ 27 വരെ ഇന്ത്യയുടെ യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലായി. ഒക്ടോബര്‍ 22 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിനം 575,000 ബാരലില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നവംബറിലിത് പ്രതിദിനം 400,000-450,000 ബാരല്‍ വരെ ആകും..റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ തുടങ്ങിയവയ്ക്ക് മേല്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധം മുറുകിയതോടെയാണ് ഇന്ത്യന്‍ റിഫൈനര്‍മാര്‍ സ്രോതസ്സ് മാറ്റിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇവര്‍ ഏകദേശം 29% കുറച്ചു.
വിതരണ സ്രോതസ്സുകള്‍ വൈവിധ്യവത്ക്കുക, ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുക എന്നിവയും ലക്ഷ്യമാണ്. അതേസമയം, യുഎസില്‍ നിന്നുള്ള എണ്ണവാങ്ങല്‍ അന്തര്‍ദ്ദേശീയ വിലകളെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ നിന്നും കുറഞ്ഞവിലയില്‍ നിന്നും എണ്ണ ലഭ്യമാകുന്ന പക്ഷം ഇന്ത്യന്‍ റിഫൈനര്‍മാര്‍ യുഎസിനെ വിട്ട് അങ്ങോട്ട് തിരിഞ്ഞേക്കാം.






