ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ടെലികോം ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനായി ഇന്ത്യ-യുകെ കരാര്‍

ന്യൂഡല്‍ഹി: ടെലികമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ കണക്ടിവിറ്റി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചു. ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ അഥവാ സിഐസിയ്ക്കായി 282 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇരു സര്‍ക്കാരുകളും  നിക്ഷേപം തുല്യമായി പങ്കിടും.

യുകെ ടെക്‌നോളജി, സ്‌പെക്ട്രം, സ്ട്രാറ്റജി ഡെപ്യൂട്ടി ഡയറക്ടര്‍ കാതറിന്‍ പേജും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പരാഗ് അഗര്‍വാളും കരാറില്‍ ഒപ്പുവച്ചു.

ഇരുരാജ്യങ്ങളിലേയും ഗവേഷകരും എഞ്ചിനീയര്‍മാരും സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ടെലികോം സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ മേഖലകളില്‍ ഇവിടെ ഗവേഷണം നടത്തും.

കാതറിന്‍ പേജിന്റെ അഭിപ്രായത്തില്‍, പ്രാരംഭ ഘട്ട ഗവേഷണം മുതല്‍ പ്രായോഗിക ആപ്ലിക്കേഷനുകള്‍ വരെ ഗവേഷണങ്ങള്‍ നീളും. ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിദഗ്ധരും കമ്പനികളും ഇവിടെ ഒരുമിക്കും. സിഐസി, അക്കാദമിക് അറിവിനെ നവീകരണവുമായി സംയോജിപ്പിക്കുമെന്ന് പരാഗ് അഗര്‍വാള്‍ പറഞ്ഞു.

X
Top