അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തിന് മുകളില്‍ എത്തും: കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനത്തിന് മുകളില്‍ വളരുമെന്ന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. ഉപഭോക്തൃ ചെലവുകള്‍ വര്‍ദ്ധിച്ചതും സര്‍ക്കാര്‍ നികുതി ഇളവുകളും വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന പ്രധാന ഘടകങ്ങങ്ങളാണ്.

2025-26 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ ജിഡിപി വളര്‍ച്ച അനുമാനം 6.3 മുതല്‍ 6.8 ശതമാനം വരെയാണ്. അതേസമയം സാഹചര്യം മാറിയെന്നും വളര്‍ച്ച 6.8 ശതമാനത്തിലേയ്ക്ക് ഉയരുമെന്നും സിഇഎ പറഞ്ഞു. ജിഎസ്ടി പരിഷ്‌ക്കാരവും വരുമാന നികുതി ഇളവും ഉപഭോഗം വര്‍ദ്ധിപ്പിച്ചതാണ് വളര്‍ച്ച ഉറപ്പുവരുത്തുന്നത്.ഇതിലൂടെ ആവശ്യകതയും വ്യാപാര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു.

ആദ്യപാദ വളര്‍ച്ച 7.8 ശതമാനമായത് സിഇഎ ചൂണ്ടിക്കാട്ടി. കൃഷി, വ്യാപാരം, സേവനം എന്നിവയിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമായത്. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 8.4 ശതമാനമായിരുന്നു.

ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ്. ചൈനയുടെ 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ക്വാര്‍ട്ടറില്‍ ജിഡിപി വളര്‍ച്ച 5.2 ശതമാനമായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗത  ഉയര്‍ന്നതാണ്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നപക്ഷം വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടും. നിലവില്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് 50 ശതമാനം തീരുവ ചുമത്തുന്നു.

X
Top