8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അവികസിത രാജ്യങ്ങളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യ തയ്യാറാണെന്ന് ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണന്‍. ഒരു ബദല്‍ ഇക്കോസിസ്റ്റമായി മാറി എഐ രംഗത്ത് മേധാവിത്തം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ എഐ മോഡലുകള്‍ വികസിപ്പിക്കാമെങ്കില്‍ ലോകത്തെവിടെയും നമുക്കതിന് സാധിക്കും കൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പ്രതിനിധികളുമായി രാജ്യം ചര്‍ച്ചയിലാണ്.

400-ലധികം ക്യൂറേറ്റഡ് ഡാറ്റാസെറ്റുകളുടെ ശേഖരമായ എഐ കോഷ് ഇന്ത്യയുടെ എഐ ഇക്കോസിസ്റ്റത്തിന്റെ പ്രധാന ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.

എഐ ഭാഷാ മോഡലുകളും ആപ്ലിക്കേഷനുകളും നിര്‍മ്മിക്കാന്‍ സംരംഭകരെയും ഗവേഷകരെയും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നുണ്ട്. മിഷന്‍ ഭാഷിനി, അനുവാദിനി തുടങ്ങിയ മുന്‍നിര പ്രോഗ്രാമുകള്‍ ഇതിനകം തന്നെ പ്രാദേശിക ഭാഷകള്‍ പഠിച്ചെടുത്തു.

ഇന്ത്യഎഐ മിഷന്റെ ഭാഗമായി, സര്‍വം, ഗ്‌നാന്‍.എഐ, സോക്കറ്റ്, ഗാന്‍.എഐ എന്നീ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടിസ്ഥാന മോഡലുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കി.

X
Top