അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്തെ വൈദ്യുതിയുടെ 76 ശതമാനവും സംഭാവന ചെയ്യുക താപ വൈദ്യുത നിലയങ്ങള്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിനാവശ്യം 1750 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണെന്നും അതില്‍ 75.66 ശതമാനവും താപ വൈദ്യുതി നിലയങ്ങളുടെ സംഭാവനയാകുമെന്നും സര്‍ക്കാര്‍.

2023-2024 ലെ വൈദ്യുതി ഉല്‍പാദന പദ്ധതി 1,750 ബില്യണ്‍ യൂണിറ്റായി നിശ്ചയിച്ചിട്ടുണ്ട്. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് മൊത്തം 75.66 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ശരാശരി പ്ലാന്റ് ലോഡ് ഫാക്ടര്‍ (പിഎല്‍എഫ് അല്ലെങ്കില്‍ ശേഷി ഉപയോഗം) 66.90 ശതമാനമായിരിക്കുമെന്നും കേന്ദ്ര ഊര്‍ജ്ജ, പുതിയ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

56,796 ദശലക്ഷം യൂണിറ്റ് (3.6 ശതമാനം) 202324 ല്‍ ഊര്‍ജ്ജ മിച്ചവും  1,717 മെഗാവാട്ട് (0.7 ശതമാനം) പരമാവധി മിച്ചവും പ്രതീക്ഷിക്കുന്നു. 25,440 മെഗാവാട്ട് ശേഷിയുള്ള 18 കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതികളും 370 മെഗാവാട്ട് ശേഷിയുള്ള വാതക അധിഷ്ഠിത താപവൈദ്യുത പദ്ധതികളും നിലവില്‍ നിര്‍മ്മാണത്തിലാണ്. കൂടാതെ, 18,033.5 മെഗാവാട്ട് ശേഷിയുള്ള 42 ജലവൈദ്യുത പദ്ധതികളുടെ (25 മെഗാവാട്ടിന് മുകളില്‍) നിര്‍മ്മാണവും പുരോഗമിക്കുന്നു.

ആണവ ശേഷി 8,000 മെഗാവാട്ടായി നിലനിര്‍ത്താനുള്ള പദ്ധതികളുമുണ്ട്.ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 4,08,621 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമുള്ളിടത്ത് 4,07,762 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിതരണം ചെയ്തതായി മന്ത്രി സഭയില്‍ രേഖാമൂലം പറഞ്ഞു. ആവശ്യത്തിനുള്ള വൈദ്യുതി രാജ്യത്ത് നിലവിലുണ്ട്.

X
Top